KeralaNews

സ്‌കൂൾ അധികൃതരുടെ പീഡനം- വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വർക്കല :വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.
എംജിഎം സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യചെയ്തത്.സ്കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞ ദിവസമാണ് അര്‍ജുനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പരീക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ചു കുട്ടിയെ സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

രക്ഷിതാക്കളുടെ മുന്നില്‍ വച്ചു തന്നെ കുട്ടിയെ വൈസ് പ്രിന്‍സിപ്പല്‍ അപമാനിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.എന്നാല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button