NewsIndiaGulf

യു എ ഇയില്‍ അനധികൃത നിക്ഷേപമുള്ള പ്രമുഖർ കുടുങ്ങും- യു എ ഇ യുമായുള്ള ഇന്ത്യയുടെ കരാർ ഫലം ചെയ്യുന്നു- മലയാളികൾ പലരും നിരീക്ഷണത്തിൽ

 

ദുബായ്: കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയുമായി യു എ ഇ ഉണ്ടാക്കിയ കരാർ പ്രകാരം യു എ ഇ ഭരണകൂടം നടപടികൾ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിൽ തന്നെ മലയാളികൾ ആണ് കൂടുതലും.ഇതിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പെടും. രാജ്യത്തെ പല സിനിമാക്കാർക്കും രാഷ്ട്രീയ നേതാക്കൾക്കും വന്‍തോതില്‍ യു എ ഇയില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.കള്ളപ്പണക്കാരെ കുരുക്കുക എന്നതിനോടൊപ്പം തന്നെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്ത് നിന്നും വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ നിര്‍ണ്ണായക കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നത്.

ഇതിൻപ്രകാരം രണ്ടു ഭരണകൂടങ്ങളുടയും സംയുക്തമായ തീരുമാനത്തിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.2016-ല്‍ ഉണ്ടാക്കിയ കരാറില്‍ ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങൾ കൈമാറണം എന്നത് ഒരു വ്യവസ്‌ഥയായിരുന്നു.അത് 2018 ഓടെ സമർപ്പിച്ചാൽ മതിയെങ്കിലും യു എ ഇ സർക്കാർ ഇപ്പോഴേ അതിന്റെ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.അതോടെ ശതകോടീശ്വരന്മാർ ഉൾപ്പെടെ അങ്കലാപ്പിലാണ്.ഇന്ത്യക്കാരുടെ നിലവിലെ അക്കൗണ്ടുകളിലെ വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളായ ഐ.ബിയുടെയും റോയുടെയും റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണ് പലരുടെയും നിക്ഷേപങ്ങൾ നിരീക്ഷിക്കുന്നത്.ഇന്ത്യയില്‍ നിന്നും ബിനാമികള്‍ വഴി യു എ ഇയില്‍ എത്തുന്ന നിക്ഷേപങ്ങളില്‍ നല്ലൊരു പങ്കും കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയ പ്രമുഖരുടെയും അവരുടെ ബന്ധുക്കളുടെയും സിനിമാ താരങ്ങളുടേതുമാണെന്ന വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു.

കഴിഞ്ഞ സര്‍ക്കാറിലെ അഞ്ച് മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ഇവരുടെ ബന്ധുക്കള്‍ ചില ബിസിനസുകാർ തുടങ്ങിയവരും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.വിദേശത്ത് നിക്ഷേപിച്ച പണത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറക്ക് അനധികൃത ഇടപാടു നടത്തിയവര്‍ക്ക് നോട്ടീസയച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിക്കും. വിശദീകരണം തൃപ്തികരമല്ലങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകായും ആവശ്യമെങ്കിൽ നിയമ നടപടി ആരംഭിക്കുകയും ചെയ്യും.അഴിമതി പണത്തിന്റെ പ്രധാന പങ്ക് രാഷ്ട്രീയക്കാര്‍ യു എ ഇലേക്ക് ഒഴുക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button