India

മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

മംഗളൂരു : മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ച അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. മംഗളൂരുവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അബ്ദുള്‍ ഹക്കീ(30)മാണ് അപകടത്തില്‍പ്പെട്ടത് ഇയാളുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടിണ്ട്. നിലവില്‍ വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലാണ് ഹക്കീം. സിറ്റി സെന്റര്‍ മാളിലെ ജീവനക്കാരനാണ് ഹക്കീം.

തിരക്കുള്ള റോഡിലൂടെ മൊബൈലില്‍ നോക്കി അലക്ഷ്യമായി നടന്ന ഹക്കിമിനെ മറ്റൊരു ബസിനെ മറികടന്നു വന്ന കെഎസ്ആര്‍ടിസിയാണ് ഇടിച്ചു വീഴ്ത്തിയത്. ബുധനാഴ്ച രാവിലെ ഹമ്പര്‍ കട്ടെ സര്‍ക്കിളിലാണ് അപകടം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് യുവാവിനെ ഇടിച്ചു വീഴ്ത്തിയത്. ബസിന്റെ അമിത വേഗതയും യുവാവിന്റെ ശ്രദ്ധയില്ലായ്മയുമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button