NewsIndia

അരവിന്ദ് കെജ്‌രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താക്കീതും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താകീതും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ചു പ്രകടിപ്പിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ആദ്യം രംഗത്തെത്തിയത്. അവർ നടത്തിയ പത്ര സമ്മേളനത്തിൽ വിചിത്ര ആശയങ്ങളാണ് ഉന്നയിച്ചത്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് ബി.ജെ.പി എങ്ങനെ ജയിച്ചുവെന്ന് അവർ ചോദിച്ചു.

അവർ വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചതുകൊണ്ടാണ് ബി.ജെ.പി ജയിച്ചതെന്ന് മായാവതി ആരോപിച്ചു. തുടർന്ന് അഖിലേഷ് യാദവും ഈ ആരോപണവുമായി മുന്നോട്ട് പോയി. മാത്രമല്ല പരാജയത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ രക്ഷിക്കാൻ വേണ്ടി കോൺഗ്രസ്സും വോട്ടിങ് മെഷീനെ പഴിചാരാൻ ആരംഭിച്ചു. കൂടാതെ കൃത്രിമം കാണിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും അവർ കുറ്റപ്പെടുത്തി.

എന്നാൽ കെജ്‌രിവാൾ കാണിച്ചത് ഏറ്റവും വലിയ വിഡ്ഢിത്തം ആണെന്ന് ഹസാരെ പറയുന്നു. വോട്ടിങ് മെഷീൻ നിരോധിക്കണമെന്നും പഴയ ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതുകയായിരുന്നു അദ്ദേഹം. ഇതിനെതിരെയാണ് അണ്ണാ ഹസാരെ അതിരൂക്ഷമായ രീതിയിൽ പ്രതികരിച്ചത്. വോട്ടിങ് മെഷീനെ പഴിചാരുന്നത് നിർത്തണമെന്നും ജനവിധി അംഗീകരിക്കണമെന്നും പറഞ്ഞു. ലോകം സാങ്കേതിക വിദ്യയുടെ പിറകെയാണെന്നും തിരിച്ച് ബാലറ്റ് പേപ്പറിലേക്ക് വരുന്നത് ഉചിതമല്ലെന്നും ഹസാരെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button