Football

യൂ​റോ​പ്പ ലീ​ഗ് ; ക്വാർ‌​ട്ട​റി​ൽ കടന്ന് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

യൂ​റോ​പ്പ ലീ​ഗ് ക്വാർ‌​ട്ട​റി​ൽ കടന്ന് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ​ മത്സരത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു റ​ഷ്യ​യു​ടെ റ​സ്തോ​വ് എ​ഫ്സി​യെ പരാജയപ്പെടുത്തിയാണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്വാർ‌​ട്ട​റി​ൽ കടന്നത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1 ന്‍റെ വി​ജ​യ​മാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് കരസ്ഥമാക്കിയത്. യു​വാ​ൻ മാ​ട്ട​യാ​ണ് ടീമിന് വിജയ ഗോൾ നേടി കൊടുത്തത്. പേ​ശി​വ​ലി​വി​നെ തു​ട​ർ​ന്ന് പോ​ഗ്ബ ക​ളം​വി​ട്ടത് മാ​ഞ്ച​സ്റ്റ​റി​ന് തി​രി​ച്ച​ടി​യാ​യി. നേ​ര​ത്തെ ആ​ദ്യ​പാ​ദ​ത്തി​ൽ ഇ​രു​ടീ​മും 1-1 ന് ​സ​മ​നി​ല പാ​ലി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button