KeralaNewsUncategorized

മുത്തലാക്ക് പരാമര്‍ശം: കെ.സുരേന്ദ്രന് തിരുത്തുമായി മതപണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി

മുതലാക്കിനെപ്പറ്റി പരാമർശിച്ച കെ സുരേന്ദ്രന് തിരുത്തുമായി മതപണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കെ സുരേന്ദ്രന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശ്രീ, കെ.സുരേന്ദ്രനോട് ,
താങ്കളുടെ fb പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.മലപ്പുറം തെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടിക്ക് വോട്ട് പിടിക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്.
പക്ഷേ അത് മതത്തെ
കരിവാരിതേച്ചാവരുത്.’അപരിഷ്കൃതമായ മത നിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെ കുറിച്ച് മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാൻ ഇടത് വലത് മുന്നണിക്കള താങ്കൾ വെല്ലുവിളിക്കുന്നു.ഇത് വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം ‘അഞ്ഞന മെന്നാൽ എനിക്കറിയാം അത് മഞ്ഞള് പോലെ വെളുത്തിരിക്കും’
മൂന്നും നാലും കെട്ടുന്നതല്ല സുഹൃത്തെ മുത്തലാക്ക് .കെട്ടു കൂട്ടലും ത്വലാഖ് പിരിയലുമാണ് .ബഹുഭാര്യത്വം വേറെ വിവാഹമോചനം വേറെ .അല്ലെങ്കിലും മുത്തലാക്കിൽ എവിടെ നാല്? ‘മുത്തലാഖ് ‘ എന്നാൽ മൂന്ന് ത്വലാഖ് എന്നാണ് വിവക്ഷ .മലയാളമെങ്കിലും അറിയണമായിരുന്നു.
താങ്കൾ ഇസ്ലാമിന്റെ ബഹുഭാര്യത്വത്തെ അപരിഷ്കൃതമെന്ന് പറഞ്ഞു. പഞ്ചപാണ്ഡവന്മാർ ഒരു ഭാര്യയെ ജീവിത പങ്കാളിയാക്കിയ ബഹുഭർതൃത്വത്തെ ദൈവീകമാക്കുന്നത് പരിഷ്കൃതമായിരിക്കാം. അനവധി സ്ത്രീളെ ജീവിത പങ്കാളിയാക്കിയ കൃഷ്ണ ദർശനം പരിഷ്കൃതമായിരിക്കാം .കണക്കുകൾ പ്രകാരം താങ്കൾ ഉൾക്കൊള്ളുന്ന സമുദായമാണ് മുസ്ലിംകളേക്കാൾ ബഹുഭാര്യത്വവും വിവാഹമോചനവും നടത്തുന്നത്. അതും പരിഷ്കൃതമായിരിക്കാം.പിന്നെ മുത്ത്വലാഖ്, അത് അപൂർവ്വമായി നടന്നേക്കാവുന്ന ഒന്ന് മാത്രം. അത് താങ്കളെ പോലുള്ളവർ മോന്തി ചർച്ചയിൽ ചർച്ചിത ചർവ്വണമായി ചാനലിൽ പർവ്വതീകരിക്കുന്നു എന്ന് മാത്രം. ബോംബെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും വനിതാ വിമോചന പ്രവർത്തകയുമായ ഫ്ളേവിയ ആഗ്നസ് പറയുന്നത് താങ്കളുടെ ശ്രദ്ദയിൽ പെട്ടോ എന്നറിയില്ല: “വീട്ടിൽ ക്രൂര പീഢനങ്ങളനുഭവിക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. അവരിൽ പലരും വിചാരിക്കുന്നത് തങ്ങൾ ത്വലാഖിലൂടെ മോചിക്കപ്പെട്ടെങ്കിലെന്നാണ് .ഈ ഒരു സാഹചര്യത്തിൽ മുത്തലാഖിന് പ്രസക്തി വലുതാണ്.പിന്നെയെങ്ങിനെ മുത്തലാഖ് നിരോധിക്കപ്പെടുന്ന സാഹചര്യത്തെ കുറിച്ച് പറയാനാവുക?” (മാധ്യമം ആഴ്ചപ്പതിപ്പ് 2017 മാർച്ച് 13 )
പിന്നെ, മുത്വലാഖിന്റെ പേരിൽ മലപ്പുറത്തെ മുസ്ലിം പെണ്ണുങ്ങളുടെ കാര്യത്തിൽ താങ്കൾ മുതലക്കണ്ണീർ ഒഴുക്കുന്നതിന് മുമ്പ് താങ്കൾ പുതിയ അവതാരമായി സങ്കൽപിക്കുന്ന വരോട് ഗുജറാത്തിന്റെ തെരുവിൽ ‘മുന്നൂറ് ത്വലാഖും’ ചൊല്ലി വലിച്ചെറിഞ്ഞ യശോദയെ വീട്ടിലേക്ക് തിരിച്ച് വിളിക്കാൻ ഉപദേശിക്കാമോ? എന്നിട്ട് പോരേ വലത് ഇടത് നെ മലപ്പുറത്ത് വെല്ലുവിളിക്കാൻ?
സുഹൃത്തെ, രാഷ്ട്രീയമായി എന്തൊക്കെ വിഷയമുണ്ട് തെരഞ്ഞെടുപ്പ് ഗോഥയിൽ പറയാൻ? ബാലികമാർ നിത്യേന ഒന്നിലധികം പീഡിപ്പിക്കപ്പെടുന്നു ,വിദ്യാർത്ഥികളും ദളിതുകളും മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു.സ്ത്രീകൾ ഭയന്ന് ജീവിക്കുന്നു. കൊലപാതകവും നിത്യവൃത്തി. ഇ തൊന്നും മലപ്പുറം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാതെ, മുത്തലാക്കാണോ മലപ്പുറത്തെ പ്രശ്നം!
ഇത്രയും കുറിച്ചത് താങ്കൾ മതനിയമങ്ങളെ അപരിഷ്കൃതമാക്കിയപ്പോഴാണ് – ഇതിന്റെ പേരിൽ ഒരു മതദർശനത്തേയും കുറ്റപ്പെടുത്തുക ലക്ഷ്യമല്ല. നാം തമ്മിൽ പല ക്ഷേത്രത്തിന്റെയും സാംസ്കാരിക വേദികളിലും ആശയം പങ്കുവെക്കാറുമുണ്ട്.ആ ബന്ധങ്ങളിൽ കോട്ടം വരുത്താതെയാണ് ഈ വിയോചന കുറിപ്പ് –
( നാസർ ഫൈസി കൂടത്തായി)

shortlink

Related Articles

Post Your Comments

Related Articles


Back to top button