മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍

466
Kerala Teacher
Kerala Teacher

തിരുവനന്തപുരം•പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി/യു.പി അസിസ്റ്റന്റ് തസ്തികകളിലേക്കും, 2017-18 അധ്യയന വര്‍ഷം താത്കാലികമായി ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അതത് സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറിന് 32,300 രൂപയും ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് 29,200 രൂപയും പി.ഡി ടീച്ചറിന് 25,200 രൂപയും പ്രതിമാസ വേതനമായി ലഭിക്കും.

സ്‌കൂളുകളുടെ ലിസ്റ്റ് താഴെ ചേര്‍ക്കുന്ന ബന്ധപ്പെടേണ്ട ഓഫീസ് ബ്രായ്ക്കറ്റില്‍. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല (ഐ.റ്റി.ഡി.പി.-നെടുമങ്ങാട് ഫോണ്‍ : 0472 – 2812557), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തൂപ്പുഴ (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, പുനലൂര്‍ ഫോണ്‍ : 0475 – 2222353), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വടശേരിക്കര (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, റാന്നി. ഫോണ്‍ : 04735 – 227703), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൂന്നാര്‍ (ഐ.റ്റി.ഡി.പി, ഇടുക്കി. ഫോണ്‍ : 04862 – 222399), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി (ഐ.റ്റി.ഡി.പി അട്ടപ്പാടി. ഫോണ്‍ : 04924 – 254223), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മലമ്പുഴ (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, പാലക്കാട്. ഫോണ്‍ : 0491 – 2505383), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നിലമ്പൂര്‍ (ഐ.റ്റി.ഡി.പി നിലമ്പൂര്‍. ഫോണ്‍ : 04931 – 220315), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏറ്റുമാനൂര്‍ (ഐ.റ്റി.ഡി.പി, കാഞ്ഞിരപ്പിള്ളി. ഫോണ്‍ : 04828 – 202751), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പൂക്കോട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ(ഐ.റ്റി.ഡി.പി. വയനാട്. ഫോണ്‍ : 04936 – 202232), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നൂല്‍പ്പുഴ (ട്രൈബല്‍ ഡെവല്പമെന്റ് ഓഫീസര്‍, സുല്‍ത്താന്‍ബത്തേരി, വയനാട്. ഫോണ്‍ : 04936 – 221074), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നല്ലൂര്‍നാട്, ആശ്രമം സ്‌കൂള്‍, തിരുനെല്ലി (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മാനന്തവാടി. ഫോണ്‍ : 04935 – 240210), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണ്ണൂര്‍ (ഐ.റ്റി.ഡി.പി കണ്ണൂര്‍. ഫോണ്‍ : 04972 – 700357), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍ഗോഡ് (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, കാസര്‍ഗോഡ്. ഫോണ്‍ : 04994 – 255466), മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ചാലക്കുടി. ഫോണ്‍ : 0480 – 2706100).