NewsGulf

വാടകക്കാരന്‍ വീട് മറിച്ചുകൊടുത്താല്‍ പുറത്താക്കാന്‍ ഉടമയ്ക്ക് അധികാരം

ദുബായി: വാടകക്കാരന്‍ നല്‍കുന്ന വീടോ കെട്ടിടമോ വാടകക്കാരന്‍ മറ്റൊരാള്‍ക്ക് മറിച്ചു കൊടുത്താല്‍ അക്കാരണംകൊണ്ടുതന്നെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ നിയമപരമായി ഉടമസ്ഥന് കഴിയുമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.

താമസിക്കാനായി പാട്ടത്തിന് എടുക്കുന്ന കെട്ടിടം ഉമടമസ്ഥന്റെ അനുവാദമില്ലാതെ മറിച്ചുകൊടുക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അനുവാദമില്ലാതെ വീടോ കെട്ടിടമോ മുഴുവനായോ ഭാഗികമായോ മറിച്ചുകൊടുത്താല്‍ കെട്ടിടം ഒഴിയാന്‍ ഉടമയക്ക് വാടകക്കാരന് നോട്ടീസ് നല്‍കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വാടകക്കാരനും ഉമടയും തമ്മിലുള്ള കരാര്‍ വ്യക്തമാക്കുന്ന 2007 ലെ നിയമത്തിന്റെ 2008 ല്‍ വന്ന ഭേദഗതിയുടെ 33 ാം നമ്പര്‍ നിര്‍ദേശത്തിന്റെ ആര്‍ട്ടിക്കിള്‍ 25(1) എ അനുസരിച്ച് ഇക്കാരണം കൊണ്ട് വാടകക്കാരനെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button