NewsInternationalHealth & Fitness

കൊളസ്‌ട്രോൾ കുറയ്ക്കാൻ അടുത്ത മരുന്ന് വരുന്നു: പരീക്ഷണം തികച്ചും വിജയം

വാഷിങ്ങ്ടൺ: കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്ഭുതമരുന്ന് വരുന്നു. ‘ഇവലോക്യൂമാബ്’ എന്ന മരുന്നിന് കൊളസ്ട്രോളിനെ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ഈ മരുന്ന് വിപണിയിലെത്തുന്നത്.

വാഷിങ്ങ്ടണിൽ നടന്ന അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷികസമ്മേളനത്തിലാണ് പുതിയ മരുന്ന് അവതരിപ്പിച്ചത്. മരുന്ന് കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകുന്നവരുടെ എണ്ണം വളരെയധികം കുറയ്ക്കാൻ കഴിഞ്ഞതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കരളിലെ പി.സി.എസ്.കെ 9 എന്ന പ്രോട്ടീനിനെയാണ് മരുന്ന് ലക്ഷ്യം വെയ്ക്കുന്നത്. ഇതുവഴി രക്തത്തിൽ നിന്ന് കൊളസ്‌ട്രോൾ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ മരുന്നിന് ഒരു വർഷത്തേയ്ക്ക് 14,000 ഡോളർ( ഏകദേശം ഒമ്പത് ലക്ഷം രൂപ) വിലയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button