KeralaNews

നെഹ്റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കസ്റ്റഡിയില്‍

 

തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കസ്റ്റഡിയില്‍. ലക്കിടി ജവഹർ ലോ കോളേജിലെ വിദ്യാർത്ഥി ഷഹീര്‍ ഷൗക്കത്തിനെ മർദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്.ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ ഡിജിപി ഓഫീസിന് മുന്നിൽ സത്യാഗ്രഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്.ലീഗല്‍ അഡ്വൈസര്‍ സുചിത്രയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണു പ്രണോയുടെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയവെയാണ് മറ്റൊരു കേസില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.കോളേജിൽ ബില്ല് നൽകാതെയുള്ള അനധികൃത പണപ്പിരിവും വെൽഫെയർ ഓഫീസർമാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവൻസ് സെല്ലിലേക്ക് അയച്ച പരാതിയെ തുടർന്നാണ് ഷഹീറിനെ പ്രത്യേക വാഹനത്തില്‍ കയറ്റികൊണ്ടു പോയി മർദ്ദിച്ചത് എന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button