KeralaNews

മലപ്പുറത്ത് ബി.ജെ.പി ജയിച്ചാല്‍ മീശവയ്ക്കുമെന്ന്- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ•മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ താൻ വീണ്ടും മീശ വളർത്തുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം സ്ഥാനാർത്ഥിയെ ബി.ജെ.പി ഏകപക്ഷീയമായി തീരുമാനിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
 
സംസ്ഥാനത്തെ ബി.ജെ.പി നേതത്വം ഒറ്റയാനാണെന്ന് അദ്ദേഹം പറഞ്ഞു . സാമാന്യ മര്യാദ പാലിക്കുന്നില്ല. അണികളെ ഹൈജാക്ചെയ്തശേഷം ബി.ഡി.ജെ.എസിനെ ഇല്ലാതാക്കാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബി.ഡി.ജെ.എസ് നേതൃത്വവുമായി നടത്തിയിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button