NewsGulf

വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ യു.എ.ഇ തീരുമാനം

യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ ഞങ്ങള്‍ ചെയ്യുന്നത് പോലെ ‘സന്തോഷം’ എന്നത് പുരോഗതിയുടെ മാനദണ്ഡമായി കരുതുക എന്നതാണ് ഈ കൌണ്‍സിലിന്‍റെ അന്തരാഷ്ട്ര ലക്ഷ്യം എന്ന് ഷെയ്ഖ് മുഹമ്മദ്‌ ട്വിറ്ററില്‍ കുറിച്ചു

കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ ജഫ്‌റി സാക്കിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയ്ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതി ഉൾപ്പെടെയുള്ള 6 മേഖലകളാണ് സമിതിയുടെ ലക്ഷ്യം. വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സിലിനെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ കൌണ്‍സില്‍ സമര്‍പ്പിക്കണം. വർഷത്തിൽ രണ്ട് തവണ പ്രവർത്തന പുരോഗതി വിലയിരുത്താനായി സമിതി യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button