NewsTechnology

ന്യൂജനറേഷന്‍ ഫോണിന്റെ പുതിയ പതിപ്പുമായി റെഡ് ആപ്പിള്‍ : റെഡ് ആപ്പിള്‍ പുറത്തിറക്കുന്നതിന് മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ ടീം കുക്ക്

കാലിഫോര്‍ണിയ : ഫോണില്‍ വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍ പുതിയ മോഡല്‍ പുറത്തിറക്കുന്നു. പുതിയ ഐ ഫോണ്‍ പുറത്തിറങ്ങും മുന്‍പേ അതിന്റെ പ്രത്യേകതകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആപ്പിളും റെഡും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ ഫോണിന്റെയും ഉദയം. ഇവരുടെ ബിസിനസ്സ് പങ്കാളിത്തത്തിന് പത്ത് വര്‍ഷം പഴക്കമുണ്ട്.

സാധാരണയില്‍ നിന്നും വ്യത്യസ്തഅലുമിനിയം പൊതിഞ്ഞ ചുവപ്പ് നിറത്തോടുകൂടിയുള്ള ഫോണാണ് പുറത്തിറക്കാനിരിയ്ക്കുന്നത്. ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ വെച്ച് ഏറ്റവും വിലയേറിയ ഫോണാണ് ഇനി വരാനിരിയ്ക്കുന്നതെന്നും ഇരു കമ്പനികളുടേയും സി.ഇ.ഒമാര്‍ അറിയിച്ചു.

മാര്‍ച്ച് 24 മുതല്‍ ലോകമെങ്ങും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഇവ ലഭ്യമാകും.

പത്ത് വര്‍ഷം മുന്‍പ് ആപ്പിള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ ആപ്പിളിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചു. ഐപോഡില്‍ ആദ്യ പരീക്ഷണം നടത്തിയ ആപ്പിളിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഐ ഫോണ്‍7 ഉം ഐ ഫോണ്‍ 7 പ്ലസുമെല്ലാം ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ സ്വീകരിച്ചത് ആപ്പിള്‍ അംഗികരിച്ചതിനുള്ള തെളിവാണെന്ന് ആപ്പിള്‍ സി.ഇ.ഒ ടീം കുക്ക് പറഞ്ഞു.
എയ്ഡ്‌സില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട്
ആപ്പിളിന് കിട്ടുന്ന ലാഭവിഹിതത്തിന്റെ നല്ലൊരു ശതമാനം പങ്കും ആഗോള ഫണ്ടിലേയ്ക്ക് വിനിയോഗിയ്ക്കുന്നുണ്ട്.

ഈയൊരു ദൗത്യത്തിനായി ഉപഭോക്താക്കളേയും ഇതിലേയക്ക് പങ്കെടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് റെഡ് ഐഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി വില്‍പ്പനയ്‌ക്കെത്തിക്കുയെന്ന് ടീം കുക്ക് പറഞ്ഞു. ഓണ്‍ലൈന്‍ സൈറ്റ് വഴി ഉപഭോക്താക്കള്‍ റെഡ് ഐ ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇതു വഴി ആഗോള ഫണ്ടിലേയ്ക്ക് ഉപഭോക്താക്കളുടെ സംഭാവന എത്തുന്നു.

റെഡ് ഐ ഫോണിന്റെ മറ്റ് പ്രത്യേകതകളെ കുറിച്ചും ടീം കുക്ക് പറയുന്നുണ്ട്.

റെഡ് ഐ ഫോണ്‍ പുറത്തിറക്കുന്ന ഈ പുതിയ സീരീസിന്റെ പേര് ഐ ഫോണ്‍ എക്‌സ് എന്നായിരിയക്കും. ഐ ഫോണ്‍ 7 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ 5.8 ഇഞ്ച് ഡിസ്‌പ്ലേയാകും പുതിയ മോഡലിന് ഉണ്ടാകുക.
ഇപ്പോഴുള്ള ഐ ഫോണില്‍ ഡേറ്റ ട്രാന്‍സ്ഫറിനും മറ്റും ഉപയോഗിയ്ക്കുന്ന ലൈറ്റ്ണിംഗ് പോര്‍ട്ടിനു പകരം യു.എസ്.ബി കോഡ് ആംണ് ഉപയോഗിച്ചിരിയ്ക്കുന്നത്.

ടച്ച് ഐഡി ബട്ടനു പകരം സ്‌ക്രീനിന്റെ എവിടെ തൊട്ടാലും ടച്ച് ഐഡിയുടെ മാതൃകയില്‍ പ്രവര്‍ത്തിയ്ക്കും. വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.

എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി ലോകമെങ്ങുമുള്ള ജനങ്ങളെ ഇതിലേയ്ക്ക് പങ്കെടുപ്പിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button