NewsIndiaTechnology

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍

ഈ സെല്‍ഫിക്കാലത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍ വരുന്നു. 15000 രൂപയില്‍ താഴെ വിലയ്ക്കുള്ള സെല്‍ഫി ഫോണുമായാണ് വിവോ വരുന്നത്. വിവോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാൻ പോകുന്നത് വൈ66 എന്ന മോഡലാണ്.
 
3ജിബി റാമോടെ വരുന്ന വൈ66 ഫോണിന് കരുത്ത് പകരുന്നത് ഒക്ടാക്കോര്‍ സ്‌നാപ്പ് ഡ്രാഗണ്‍ 430 പ്രൊസസ്സറാണ്. 5.5 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഡിസ്‌പ്ലേയുമായി എത്തുന്ന ഈ 4ജി ഫോണ്‍ മാഷ്‌മെല്ലോ ഒഎസിലാണ് ലഭ്യമാവുക. 32 ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിനുണ്ട്.
 
ഈ ഫോണിന്റെ ക്യാമറയാണ് അതിന്റെ ഏറ്റവും വലിയ വിശേഷം. 16 മെഗാ പിക്‌സലാണ് മുന്‍ ക്യാമറ. മാത്രമല്ല ക്യാമറ കൂടുതല്‍ ഉപയോഗപ്രദമാക്കാനായി പ്രത്യേക സോഫ്റ്റ്‌വെയറുകളും ഫോണിലുണ്ടാവും. മൂണ്‍ലൈറ്റ് ഗ്ലോ എന്ന മികവാര്‍ന്ന സൗകര്യവും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
മുഖം കൂടുതല്‍ പ്രകാശഭരിതമാക്കാനും കണ്ണുകള്‍ ആയാസരഹിതമായി ചിത്രത്തില്‍ പതിയാനും ഇത് സഹായിക്കും.പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറ മാത്രമേ ഫോണിനുള്ളൂ. ഏകദേശം 14,990 രൂപയ്ക്ക് ഫോണ്‍ വിപണിയിലെത്തിക്കാനാണ് വിവോ പദ്ധതിയിടുന്നത്. ഉടനെ തന്നെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button