KeralaNews

ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു

കൊല്ലം: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കൊല്ലത്താണ് സംഭവം നടന്നത്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അഞ്ചിലധികം പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയ്യതി നല്‍കിയ പരാതിയില്‍ പോലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. കൂട്ടബലാത്സംഗം ചെയ്തത് ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button