Technology

ന്യൂഗട്ടിന് പിന്നാലെ നിരവധി പുതുമകളുമായി ഗൂഗിളിന്റെ ‘ഒ’ ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിൽ

ആൻഡ്രോയിഡ്​ ന്യൂഗട്ടിന് ശേഷം നിരവധി പുതുമകളുള്ള ‘ഒ’ എന്ന ഓപ്പറേറ്റിങ്​ സിസ്റ്റവുമായി ഗൂഗിൾ രംഗത്ത്. ഗൂഗിളിന്റെ ഫോണുകളായ നെക്സസ് 5 എക്സ്, 6പി, പിക്സല്‍, പിക്സല്‍ എക്സ് എല്‍ എന്നീ ഫോണുകളിലാവും ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോണുകളില്‍ മികച്ച ബാറ്ററി ലൈഫ്​ലഭ്യമാകുന്നതിനായി ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ബാക്ക്​ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപുകൾ നിയന്ത്രിക്കുന്ന തരത്തിലുള്ള സംവിധാനം ഗൂഗിൾ ഈ പുതിയ ഓപറേറ്റിങ്​സിസ്റ്റത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രണ്ട്​ ആപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള സംവിധാനം, പുതിയ രീതിയിലുള്ള ​ഐക്കണുകൾ എന്നിവയും ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രത്യേകതയാണ്. കീബോര്‍ഡ് നാവിഗേഷന്‍ സിസ്റ്റത്തിലെ സംവിധാനം, ഡിസ്പ്ലേയിലെ നിറങ്ങള്‍ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button