NewsIndia

യു പിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച്‌ മായാവതി

 

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കു ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ഉ​ത്ത​ർ​പ്രേ​ദ​ശി​ൽ ബാ​ല​റ്റു പേ​പ്പ​റി​ലൂ​ടെ വോ​ട്ടിം​ഗ് ന​ട​ത്താ​ൻ വെ​ല്ലു​വി​ളി​ച്ച് മാ​യാ​വ​തി രാ​ജ്യ​സ​ഭ​യി​ൽ.ഉത്തർ പ്രദേശിൽ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും അവർ ആവർത്തിച്ചു.ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ നി​രോ​ധി​ച്ചു കൊ​ണ്ട് പ്ര​ത്യേ​ക നി​യ​മം വേ​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്നും മായാവതി ആവശ്യപ്പെട്ടു.ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ഇ​പ്പോ​ൾ പേ​പ്പ​ർ ബാ​ല​റ്റി​ലൂ​ടെ​യാ​ണു വോ​ട്ടിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

ജ​ന​ങ്ങ​ൾ ബി​എ​സ്പി​ക്കു ചെ​യ്ത വോ​ട്ടും ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെന്നും ഇ​തി​നു പി​ന്നി​ൽ ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി​യാണെന്നും അവർ ആവർത്തിച്ചു.ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു വ​ര​ണ​മെ​ന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ ഇന്ന് ചർച്ച ചെയ്യാമെന്ന് ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.പി ജെ കുര്യൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button