NewsIndia

പ്രധാനമന്ത്രിക്ക് കത്തയച്ചു വിദ്യാർത്ഥിനിക്ക് കാത്തിരുന്ന ബാങ്ക് ലോൺ റെഡി

ബെംഗളൂരു ; സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഉപരി പഠനം നിർത്തേണ്ടി വന്ന വിദ്യാർത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു ഒടുവിൽ കാത്തിരുന്ന ബാങ്ക് ലോൺ അനുവദിച്ച് കിട്ടി. കർണാടകയിലെ ഒരു പിന്നോക്ക വിഭാഗത്തിലെ ഒരു കുടുംബത്തിൽ നിന്നുള്ള സാറ എന്ന വിദ്യാർത്ഥിനിയാണ് എം.ബി.എക്ക് ചേരാൻ പണമില്ലാതെ പഠനം വഴിമുട്ടി എന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത്. നേരത്തെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും ബാങ്ക് അത് നിരസിച്ചു. ഇതിന് ശേഷം അയച്ച കത്തിനെ തുടർന്നാണ് പത്ത് ദിവസത്തിനകം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വിജയ ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു എന്ന മറുപടിയെത്തിയത്. പ്രധാമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിക്കണമെന്ന ആഗ്രഹത്തിലാണ് സാറ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button