International

തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടവരെന്ന് സംശയിക്കുന്നവര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ലാഹോര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. ലാഹോറിലെ അല്ലമ ഇഖ്ബല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് രണ്ട് പേരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. എയര്‍പോര്‍ട്ട് ചെക്ക്‌പോസ്റ്റില്‍ വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. വാഹനത്തില്‍ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതെന്ന് എഎസ്എഫ് അധികൃതര്‍ പറയുന്നു. തോക്കുകളും, നാല് മാഗസിനുകളും ഡസന്‍ കണക്കിന് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. വാഹനത്തിലെ ഡ്രൈവര്‍ ലാഹോര്‍ സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button