Technology

ചെങ്കുപ്പായമിട്ട ഐഫോണ്‍: ആപ്പിളിന്റെ പുത്തന്‍ ഡിവൈസുകളുടെ ഇന്ത്യയിലെ വില അറിയാം

ആപ്പിൾ പുറത്തിറക്കിയ പുത്തൻ ഡിവൈസുകളുടെ വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായതായി എന്‍ഡിടിവി ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോർട്ട് ചെയ്യുന്നു. ഐഫോണ്‍ എസ്ഇ 32 ജിബി പതിപ്പിന് 27,200 രൂപയായും 128 ജിബി പതിപ്പിന് 37,200 രൂപയുമാണ് ഇന്ത്യൻ യൂസർമാർ നൽകേണ്ടി വരികയെന്നാണ് സൂചന. ചെങ്കുപ്പായമിട്ട ഐഫോണ്‍ 7 പതിപ്പുകള്‍ക്ക് മറ്റു കളര്‍ വാരിയന്റുകള്‍ക്ക് നല്‍കുന്ന വില നൽകിയാൽ മതിയാകും. 128 ജിബി ഐഫോണ്‍ 7ന് 70,000 രൂപയാണ് വില. സ്റ്റോറേജ് ഇരട്ടിയാക്കണമെങ്കില്‍ അധികമായി പതിനായിരം നല്‍കണം. ഐഫോണ്‍ 7 പ്ലസിന്റെ 128ജിബി മോഡലിന് 82,000 രൂപയും, 256 ജിബി മോഡലുകള്‍ക്ക് 92,000 രൂപയുമാണ് വില.

പുതിയ ഐപാഡ് പതിപ്പുകളുടെ വിലയും പുറത്ത് വന്നതായി എന്‍ഡിടിവി ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോർട്ട് ചെയ്യുന്നു. 32ജിബി വൈഫൈ മോഡലിന് 28,900 രൂപയും, 128 ജിബി മോഡലിന് 36,900 രൂപയുമാണ് വില. 32ജിബി വൈഫൈ പ്ലസ് മോഡലിന് 39,900 രൂപയും ഇതിന്റെ 128 ജിബി മോഡലിന് 7,900 രൂപയും നല്‍കേണ്ടി വരും. 3,500 രൂപ നല്‍കിയാല്‍ പുതിയ ഐപാഡുകള്‍ക്ക് സ്മാര്‍ട്ട് കവറുകളും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button