NewsGulf

ദുബായില്‍ നിന്നും ഏതു രാജ്യത്തേക്ക് ഏതു ഫ്‌ളൈറ്റില്‍ പോയാലും നിര്‍ബന്ധമായും കൈയില്‍ വച്ചുകൂടാത്ത സാധനങ്ങള്‍ ഇവയൊക്കെ

ദുബായി: ഗള്‍ഫിലെ അടക്കം എട്ട് വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൈവശം വയ്ക്കരുതെന്ന് അറിയിച്ച് അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞദിവസം ഇലക്ടോണിക്‌സ് സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ പട്ടികയ്‌ക്കെതിരേ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

16/ 9.3 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ക്യാമറ, ഈ റീഡേഴ്‌സ് എന്നീ സാധനങ്ങള്‍ക്കായിരുന്നു അമേരിക്കന്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിത്്.

എന്നാല്‍ വിമാനയാത്രയില്‍ ഇതുകൂടാതെ കൈവശം വയ്ക്കാനാകാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തുവിട്ടു. ഈ വസ്തുക്കളുമായി ഒരു രാജ്യത്തേക്കും വിമാനയാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ആ വസ്തുക്കള്‍ താഴെ പറയുന്നവയാണ്.

1, ലിക്വിഡ്, ജെല്‍, പേസ്റ്റ്, എയ്‌റോസോള്‍, ലോഷന്‍, ക്രീം, കുടിവെള്ളം, സമാനസ്വഭാവമുള്ള മറ്റ് ദ്രാവകങ്ങള്‍.
2, കായിക ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും
3, സെല്‍ഫ് ബാലന്‍സിംഗ് വീല്‍, ഹോവര്‍ബോര്‍ഡുകള്‍ പോലുള്ള പേഴ്‌സണല്‍ മോട്ടോറൈസ്ഡ് വെഹിക്കിളുകള്‍.
4, കളിപ്പാട്ടമായി ഉപയോഗിക്കുന്നവ അടക്കമുള്ള ആയുധങ്ങള്‍
5, വെടിമരുന്നുകളും വെടിക്കോപ്പുകളും അടക്കമുള്ള അപകടകരമായ വസ്തുക്കള്‍.
6, പടക്കങ്ങളും വെടിമരുന്നും അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍.
7, കത്തിയോ കത്തിയുടെ ആകൃതിയുള്ളതോ കത്തിയായി ഉപയോഗിക്കാന്‍ കഴിയുന്നതായ മൂര്‍ച്ചയേറിയ വസ്തുക്കള്‍.
8, സ്പൂണ്‍ അടക്കമുള്ള ലോഹ വസ്തുക്കള്‍.
9, റേസര്‍ ബ്ലേഡുകള്‍.
10, കത്രിക.
11, തയ്യല്‍ സൂചി.

shortlink

Related Articles

Post Your Comments

Related Articles


Back to top button