NewsGulf

ഏകദേശം 1.75 കോടി വിലവരുന്ന ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം. ഏകദേശം 1.75 കോടി വിലവരുന്ന ഇതിന് മണിക്കൂറിൽ 300 കിലോമീറ്ററാണ് വേഗത. സ്‍പോര്‍ട്സ് റേസിങ് കാര്‍ രൂപമാറ്റം വരുത്തിയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ ആംബുലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, അലാറാം എന്നിങ്ങനെ ആധുനിക സൗകര്യങ്ങൾ ഈ ആംബുലൻസിൽ സജ്ജമാക്കിയിട്ടുണ്ട്.

രോഗിയുടെയോ അപകടം പറ്റിയ ആളിന്റെയോ അടുത്ത് 4 മിനിറ്റിനുള്ളിൽ എത്തുന്ന രീതിയിലാണ് ആംബുലൻസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫ, ജുമേറ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യഘട്ടമായി ആംബുലൻസ് സേവനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ജീവൻ രക്ഷ സൗകര്യങ്ങളോടെ കൃത്യസമയത്ത് ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയും. ഈ ആശയമാണ് മിന്നല്‍ വേഗത്തില്‍ പറക്കുന്ന ആംബുലന്‍സിന്റെ പിറവിക്ക് പിന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button