KeralaNews

ആർ.എസ്.എസ് ബൗദ്ധികമായ ഇടപെടലുകൾക്ക് വേണ്ടി കൂടുതൽ സജീവമാകുന്നു; ജെ നന്ദകുമാർ പ്രജ്ഞാ പ്രവാഹിന്റെ നേതൃസ്ഥാനത്ത്

തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ ബൗദ്ധിക ഇടപെടലുകൾ സജീവമാക്കാൻ ആർ.എസ്.എസ്. കേന്ദ്ര സർക്കാരിന് സങ്കീർണ്ണ വിഷയങ്ങളിൽ നയരൂപവത്കരണത്തിന് മാർഗനിർദേശം നൽകുന്നതും കൂടുതൽ കാര്യക്ഷമമാക്കും. കോയമ്പത്തൂരിൽ സമാപിച്ച ആർ.എസ്.എസ് പ്രതിനിധി സഭയിലാണ് ധാരണയുണ്ടായത്.

പ്രജ്ഞാ പ്രവാഹ്‌ എന്ന പ്രത്യേക വിഭാഗം വിപുലപ്പെടുത്തും. ഇത് ആർ.എസ്.അസ്‌ ആഭിമുഖ്യമുള്ള വിവിധ ബൗദ്ധിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു വിഭാഗമാണ്. ആർ.എസ്.എസ്. സഹബൗദ്ധിക് പ്രമുഖും മലയാളിയുമായ ജെ. നന്ദകുമാറിന് പ്രജ്ഞാ പ്രവാഹിന്റെ ചുമതല നൽകും.

ദീനദയാൽ ഗവേഷണ കേന്ദ്രം, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവേകാനന്ദ ഫൗഡേഷൻ, ഗുജറാത്തിലെ ഭാരതീയ വിചാരസാധന, തമിഴ്നാട്ടിലെ ചിന്താനൈ കഴകം, കർണാടകത്തിലെ മന്ദൻ, കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘപരിവാർ ആഭിമുഖ്യ പ്രസ്ഥാനങ്ങൾ പ്രജ്ഞാ പ്രവാഹിന്റെ നിയന്ത്രണത്തിലാണ്. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ധർമ്മ സിവിലൈസേഷൻ സ്റ്റഡീഡ് ഫൗണ്ടേഷനും ഇതിൽ പെടും.

കിഴക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ വിവിധ പദ്ധതികൾക്ക് യോഗം രൂപം നൽകി. ആർ.എസ്.എസിന്റെ കേന്ദ്ര സമിതിയിൽ ജെ.നന്ദകുമാറിനെ കൂടാതെ കേരളത്തിൽനിന്നുള്ള സേതുമാധവനുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button