NewsIndia

ജിയോയിൽ ചില സൗജന്യങ്ങൾ മാർച്ച് 31നു ശേഷവും തുടരും

റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ വരുന്ന 31ന് അവസാനിക്കുന്നതോടെ പുതിയ താരിഫ് പ്ലാനുകൾ നിലവിൽ വരും. ഏപ്രിൽ ഒന്നു മുതൽ താരിഫ് പ്ലാനുകൾ നിലവിൽവരികയാണെങ്കിലും ജിയോയുടെ ചില സേവനങ്ങൾ തുടർന്നും സൗജന്യമായിരിക്കും. അൺലിമിറ്റഡ് കോളുകൾ ആയിരിക്കും ഇതിൽ പ്രധാനം. ജിയോയുടെ കോളർ ടൂൺ ഓഫറാണു മറ്റൊന്ന്. സെപ്റ്റംബർ മുതൽ സൗജന്യമായി ലഭിക്കുന്ന കോളർ ടൂൺ ഓഫറുകൾ തുടർന്നും ലഭിക്കും.

ജിയോയുടെ പ്രൈം മെമ്പർഷിപ് എടുക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ 31 വരെയാണു ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലപരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button