NewsIndia

ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പേര്

ചെന്നൈ: ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും തമിഴ്‌നാട്ടില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പേരുകളായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. അതേസമയം പനീര്‍ ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാണ്. രണ്ടുപേരുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായാണ് വിവരം.

ശശികലയുടെ പാര്‍ട്ടിക്ക് തൊപ്പിയും പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. യഥാര്‍ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്ത് വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ’എന്ന പേര് ഇരുപക്ഷവും ഉപയോഗിക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇരുപക്ഷവും നിര്‍ദ്ദേശിച്ച പേരുകളും ചിഹ്നങ്ങളുമാണ് ഇരുപാര്‍ട്ടികള്‍ക്കുമായി നല്‍കിയിരിക്കുന്നത്.

ശശികല പക്ഷം സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരനും പനീര്‍സെല്‍വം പക്ഷം സ്ഥാനാര്‍ഥിയായി ഇ. മധുസൂദനനുമാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button