NewsIndia

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ രണ്ടിന് നടത്തും

ശ്രീനഗർ :ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കമായ ജമ്മു-ശ്രീനഗർ പാതയിലെ ചെനാനി നഷാരി ടണലിന്റെ ഉദ്ഘാടനം പ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുകയാണ്.ജമ്മു-ശ്രീനഗർ പാതയിലൂടെയുള്ള യാത്ര ട്രാഫിക്കും മലയിടിച്ചിലും ഒക്കെ കാരണം ഇതുവരെ ക്ലേശകരമായിരുന്നു. മഞ്ഞുകാലത്ത് ഇനി ഹൈവേ അടച്ചിടുകയുമില്ല എന്ന ഗുണവുമുണ്ട്.

എൻജിനിയറിങ്ങിലെ വിസ്മയങ്ങളിലൊന്നായചെനാനി നഷാരി ടണലിന്റെ ദൈർഘ്യം 10.89 കിലോമീറ്ററാണ്. കനത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്തും ടണൽ ഉപയോഗിക്കാമെന്നതിനാൽ, ജമ്മു-ശ്രീനഗർ പാതയിലൂടെ എല്ലാ സമയവും ഗതാഗതം സാധ്യമാകും. റേഡിയോ ഫ്രീക്വൻസി, കമ്യൂണിക്കേഷൻ സൗകര്യങ്ങൾ, വെന്റിലേഷൻ, വൈദ്യുതി, അടിയന്തര ഘട്ടങ്ങളിൽ ഫോൺ ചെയ്യാനുള്ള ബൂത്തുകൾ, അഗ്നിരക്ഷാ സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ തീവ്രവാദ മേഖലയായതിനാൽ കരുതലോടെയാണ് ചെയ്തിരിക്കുന്നത്.

ഏറെ പ്രത്യേകത പ്രധാന ടണൽ അപകടത്തിൽപ്പെട്ടാൽ മറ്റൊന്ന് കൂടി സമാന്തരമായി നിർമ്മിച്ചിട്ടുണ്ടെന്നുള്ളതാണ്.2519 കോടി രൂപയാണ് നിർമ്മാണ ചിലവ്.ഉധംപുരിനെയും റമ്പാനെയും ബന്ധിപ്പിക്കുന്നതാണ് ടണൽ. ഒരു വശത്തേക്കുള്ള യാത്രക്ക് വാഹനങ്ങൾ 55 രൂപയും ഇരുവശത്തേക്കുമായി 85 രൂപയുമാണ് നൽകേണ്ടത്. ഒരു മാസത്തെ യാത്രാ പാസും ലഭിക്കും. 1870 രൂപയാണ് ഇതിനായി കൊടുക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button