India

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി എസ്.എം കൃഷ്ണ

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് എസ്.എം കൃഷ്ണ. രാഹുല്‍ ഗാന്ധി യുടെ കാര്യശേഷി ഇല്ലായ്മയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ നേരിടുന്ന വലിയ അപചയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യം ഉള്‍പ്പെടെയുള്ള പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമായ എസ്.എം. കൃഷ്ണ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

രാഷ്ട്രീയമൊരു കുട്ടിക്കളിയോ ഒഴിവു നേരെ ജോലിയോ അല്ലെന്നും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം ഇന്ത്യയില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി നിയന്ത്രിച്ചിരുന്ന സമയത്ത് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടില്ലായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും കടുത്ത അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യക്ഷമതയ്ക്ക് യാതൊരു പ്രാധാന്യവും കല്‍പിക്കാത്ത നാടുവാഴിത്ത മനോഭാവമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും എസ്.എം കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button