IndiaNews

മടിയന്മാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുമായി മനോഹർ പരീക്കർ- മയക്കു മരുന്നിനും നിശാപാർട്ടികൾക്കും കടിഞ്ഞാൺ വീഴും

 

പനാജി: ഗോവയിൽ തുടർന്നു വന്നിരുന്ന മയക്കുമരുന്നു വിപണനത്തിനും, നിശാ പാർട്ടികൾക്കും കടിഞ്ഞാണിടാൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസിന് കർശന നിർദ്ദേശം നൽകി.മയക്കുമരുന്ന് വിപണനവും, ഉപയോഗവുമടക്കമുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഗോവയിൽ വ്യാപകമാണ്.ഒപ്പം ദേശീയ പാതയും സംസ്ഥാന പാതകളും കയ്യേറി നടത്തുന്ന അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി  നിർദ്ദേശം നൽകി.

ഈ കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരവും, പെൺവാണിഭവുമടക്കമുളള ഒരു വൻ മാഫിയ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്.എന്നാൽ ചെറുകിട പച്ചക്കറി കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് താനും.സ്ത്രീകൾക്കെതിരേ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടായാൽ അതിനെ വെച്ചുറുപ്പിക്കില്ലെന്ന് പരീക്കർ വ്യക്തമാക്കി.

കൂടാതെ  കൈക്കൂലി വാങ്ങുന്നതും മടിയന്മാരുമായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശം ഉണ്ട്.ഇത്തരം ഉദ്യോഗസ്ഥർക്ക് ഏഴു ദിവസത്തെ സമയം കൊടുക്കുകയും അതിനുള്ളിൽ സ്വയം തിരുത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും പരീക്കർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button