NewsIndia

യു.പിയില്‍ നല്ല നാളുകള്‍ക്ക് ആരംഭം : സംസ്ഥാനത്ത് ബലാത്സംഗ കേസുകള്‍ക്ക് ഗുഡ്‌ബൈ : മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പണി തുടങ്ങി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇനി നല്ലനാളുകളുടെ ആരംഭമാണ്. ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യു.പിയില്‍ ക്രിമിനലുകളെ തുടച്ചു നീക്കുക എന്ന തീരുമാനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. പീഡനശ്രമം സംബന്ധിച്ച് ഇരയുടെ ബന്ധു അയച്ച ട്വിറ്റര്‍ സന്ദേശത്തിന് ഉടനടി നടപടി കൈക്കൊണ്ടാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഉടനടി സ്വീകരിക്കണമെന്നാണ് യോഗി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കല്യാണ്‍പൂര്‍ ഭാഗത്ത് മദ്യപിച്ചു ലക്കു കെട്ട ഏതാനും യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു.

ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടാകാതിരുന്നതിനേത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെയും, മുഖ്യമന്ത്രിയുടെയും സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.

ഇതു പ്രകാരം ഉടനടി നടപടി സ്വീകരിക്കാന്‍ ഡി.ജി.പി വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചതായും, കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുന്നതിന് തന്നോട് ഡി.ജി.പി ആവശ്യപ്പെട്ടതായും വെസ്റ്റ് എസ്.പി സചീന്ദ്ര പട്ടേല്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇരയുടെ വൈദ്യപരിശോധനയടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ട മുന്‍കൈ എടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ നിര്‍ണ്ണായകമായ ചില വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരായ കുടുംബത്തിന് ഉടനടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും, കുറ്റവാളികളെ പിടി കൂടുന്നതിനായി മൂന്നു സംഘം പൊലീസിനെ നിയോഗിച്ചതായും എസ്.പി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button