യു.എ.ഇയില്‍ നിരവധി അവസരങ്ങള്‍; ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

954
Apple Uae

ദുബായ്• ടെക് ഭീമന്‍ ആപ്പിളിന്റെ യു.എ.ഇയിലെ ഓഫീസുകളിലേയും സ്റ്റോറുകളിലേയും നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആപ്പിള്‍ വെബ്‌സൈറ്റിലെ ‘ജോബ്സ്’ വിഭാഗത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. റീട്ടെയ്ല്‍, സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകള്‍. ചില ഉയര്‍ന്ന തസ്തികളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ കമ്പനികളില്‍ ഒന്നിന്റെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് നിങ്ങള്‍ക്കുള്ള അവസരമാണ്.

18 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 14 ഉം റീട്ടെയ്‌ലുമായി ബന്ധപ്പെട്ടതാണ്. ജോലിയ്ക്ക് അനുസരിച്ച് ജോലി ചെയ്യേണ്ട സ്ഥലവും വ്യത്യാസപ്പെടാം. അബുദാബിയിലോ ദുബായിലോ ആകും നിയമനം.

അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.