KeralaNews

കോഴിക്കോട് ലുലുവിനു പുറമ്പോക്ക് ഭൂമി നൽകണമെന്ന ജലീലിന്റെ ആവശ്യം മന്ത്രി സഭ തള്ളി

 

തിരുവനന്തപുരം: കോഴിക്കോട് നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിന് 19 സെന്റ് പുറമ്പോക്ക് ഭൂമി വിട്ടു നൽകണമെന്ന മന്ത്രി കേ ടി ജലീലിന്റെ ആവശ്യം മന്ത്രി സഭ തള്ളി. കേ ടി ജലീലിന്റെ ഈ ആവശ്യം മന്ത്രി സഭയിലെ റവന്യൂ ധനകാര്യ വകുപ്പുകൾ തള്ളിക്കളഞ്ഞു. സംഭവം വിവാദം ഉണ്ടാക്കുമെന്നതുകൊണ്ടു തന്നെ സിപിഎം മന്ത്രിമാർ എല്ലാവരും എതിർക്കുകയും ചെയ്തു.

ശത കോടീശ്വരനായ യൂസുഫ് അലിക്ക് ഭൂമി വെറുതെ വിട്ടു നൽകേണ്ട കാര്യമില്ല, വിപണി വിലയ്ക്ക് നൽകണമെന്ന് ധന കാര്യ വകുപ്പ് ഫയലിൽ കുറിച്ചു.എന്നാൽ കോഴിക്കോട് നഗരത്തിലെ റവന്യൂ പുറമ്പോക്കിൽ ഉൾപ്പെടുന്ന 19 സെന്റ് ഭൂമി ലുലു കൺവെൻഷൻ സെന്ററിന് വിട്ടു നൽകണമെന്നും പകരം 24 സെന്റ് ഭൂമി നൽകാമെന്നുമാണ് തദ്ദേശ വകുപ്പിന്റെ നിർദ്ദേശം.എന്നാൽ ഈ ആവശ്യം തൽകാലം അംഗീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button