NewsInternational

ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയോടും പാകിസ്ഥാനോടും മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്ഥാൻ

ലാഹോര്‍: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പു പറയണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. മൂന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ 86 ആം ചരമദിനത്തിൽ ലാഹോറിലെ ഫവാരാ ചൗക്കിലെ ഭഗത് സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷനില്‍ നടന്ന ചടങ്ങിലാണ് നീതിയില്ലാത്ത കൊലപാതകത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പു പറയണമെന്നാണ് ബിട്ടീഷ് രാജ്ഞി ആവശ്യപ്പെട്ടത്.

ഇന്ത്യയോടും പാകിസ്ഥാനോടും സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തോടും രാജ്ഞി മാപ്പു പറയണമെന്നും ചെയ്ത തെറ്റിന് മതിയായ നഷ്ടപരിഹാരം നല്‍കണം എന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. മത തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലാഹോര്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലാഹോര്‍ പോലീസ് പരിപാടിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button