IndiaNews

പോലീസുകാരോട് മോശമായി പെരുമാറി- മുൻ എം പി കസ്റ്റഡിയിൽ

 

ഹൈദരാബാദ്: പൊലീസ് ഒാഫീസറോട് മോശമായി പെരുമാറിയ മുൻ കോൺഗ്രസ് എം പി ഹനുമന്ത റാവുവിനെ കസ്റ്റഡിയിലെടുത്തു.പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന പ്രതിഷേധ ധർണ്ണയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്.

പിന്നാക്കജാതിയില്‍ പെട്ട തന്നെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്നും തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ജനാധിപത്യത്തിനെതിരെയുള്ള പൊലീസിെന്‍റ ധിക്കാരപരമായ നടപടിയാണെന്നും ഹനുമന്ത റാവു പറഞ്ഞു.തെലങ്കാന നിയമസഭാ പരിസരത്തുവെച്ച്‌ ഇന്ന് ഹനുമന്ത റാവു പോലീസ് ഓഫീസറോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ചാനലിലും വന്നിരുന്നു. സംഭവത്തില്‍ ഹൈദരാബാദിലെ സെയ്ഫാ ബാദ് പോലീസ് സ്റ്റേഷനിൽ കേസ് ചാർജ്ജ് ചെയ്തിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റ ഏകാധിപത്യഭരണമാണ് തെലങ്കാനയിൽ നടക്കുന്നതെന്നും പൊതുവിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതുപോലും പോലീസിനെ ഉപയോഗിച്ച് കെ സി ആർ തടയുകയാണെന്നും ഹനുമന്ത റാവു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button