Food & CookeryHealth & Fitness

പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം നിരവധി വിദേശ ഭക്ഷണങ്ങൾ നാട്ടില്‍ പ്രചാരത്തിലായി കഴിഞ്ഞു. എന്നാൽ ഇവയിൽ ചിലത് പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളാണ്. ഇതറിയാത്തവർ അത് കഴിക്കുന്നു ഇത്തരത്തില്‍ തെറ്റായ ഭക്ഷണക്രമം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ വരുത്തിവെക്കും. അതിനാൽ ഏവരുടെയും അറിവിലേക്കായി പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന് ചുവടെ ചേർക്കുന്നു.

1. ചോക്ലേറ്റ് കേക്ക്
അമിതമായ മധുരം അടങ്ങിയിട്ടുള്ള ഇത്തരം കേക്കുകള്‍ രാവിലെ കഴിച്ചാൽ ശാരീരികക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപരീതഫലമാകും ലഭിക്കുക. അമിതവണ്ണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകും

2 പാന്‍കേക്ക്
അമിതമായ മധുരമുള്ളതിനാൽ പാന്‍കേക്കില്‍ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

3. ഫ്രൈഡ് ബ്രഡ്
മുട്ടയോ വെണ്ണയോ ഉപയോഗിച്ച് ബ്രഡ് പൊരിച്ചെടുക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ ഇത് കഴിച്ചാൽ അമിതവണ്ണവും പൊണ്ണത്തടിയും  ഉണ്ടാകുന്നു

4.ടീകേക്ക്
കാരറ്റ്, വാല്‍നട്ട്, ബദാം, വാഴപ്പഴം എന്നിവ ഉപയോഗിച്ചാണ് ടീകേക്ക് ഉണ്ടാക്കുന്നതെങ്കിലും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. ല്ല അളവില്‍ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് കാരണമാകുന്നു

5.പ്രിസര്‍വേറ്റിവ്

വിപണിയില്‍ ലഭിക്കുന്ന പാക്കേജ്ഡ് ഫുഡില്‍ അധികവും വിവിധതരം പ്രിസര്‍വേറ്റിവ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്താവുന്നവയാണ്. അതിനാൽ ഇത്തരം ഭക്ഷണം രാവിലെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അതിനാൽ എപ്പോഴും   ആവിയിൽ പുഴുങ്ങിയ പലഹാരങ്ങള്‍ പ്രഭാത ഭക്ഷണമായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇഡലി, ഇടിയപ്പം, പുട്ട്, പുഴുങ്ങിയ നേന്ത്രപ്പഴം എന്നിവ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button