Technology

കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായി നോക്കിയ 150 ഇന്ത്യൻ വിപണിയിലെത്തി

നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോണായ നോക്കിയ 150 ഇന്ത്യയിലെത്തി. നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ച ഫീച്ചർ ഫോണുകളിലെ ഡ്യുവൽ സിം വേരിയന്റാണ് ഇപ്പോൾ ആമസോണിൽ വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. 1950 രൂപയാണ് വില.

പോളി കാർബണേറ്റ് ബോഡിയാണ് ഫോണിന്. ഇത് സ്ക്രാച്ച് റെസിസ്റ്റന്റ് കളർ കൊണ്ട് കോട്ട് ചെയ്‌തിട്ടുണ്ട്‌. 240×320 പിക്സൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, എൽഇഡി ഫ്ലാഷോടു കൂടിയ ഒരു വിജിഎ ക്യാമറ , നോക്കിയ സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റം, 1020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. മൈക്രോ യുഎസ്ബി ചാർജറാണ് ഫോണിനുള്ളത്. എൽഇഡി ടോർച്ച് ലൈറ്റും നോക്കിയ 150 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈക്രോ യുഎസ്ബി, 3.5 എംഎംഎവി കണക്ടർ, ബ്ലൂടൂത്ത് 3.0, എഫ്എം റേഡിയോ, എംപി3 പ്ലേയർ, പ്രശസ്തമായ പാമ്പ് ഗെയിം, 32 ജിബി ഡേറ്റ മൈക്രോ എസ്ഡി കാർഡ് സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button