KeralaNews

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് പൊട്ടിത്തെറിയോടെ കത്തിയമർന്നു -ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം

 

കോട്ടയം:റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എന്‍ജിന്‍ മാറ്റിയിടുന്നതിനിടെ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവിന് ദാരുണാന്ത്യം.
ട്രെയിനിന് മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവ് പൊട്ടിത്തെറിയോടെ കത്തിയമർന്നു ബോഗിക്ക്‌ മുകളിൽ വീഴുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.നാഗമ്പടം ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും ഓടിയെത്തിയ യുവാവ് ട്രെയിന്റെ എന്‍ജിനു മുകളിലേയ്ക്കു ഓടിക്കയറുകയായിരുന്നു.പിന്നീട് വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. പൊട്ടിത്തെറിയോടെ ഇയാൾക്ക് ഷോക്കേറ്റ ഉടനെ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്നു പൊലീസും റയില്‍വേ അധികൃതരും ചേര്‍ന്ന് മൃതദേഹം എന്‍ജിനു മുകളില്‍ നിന്നു നീക്കി.

പിന്നീട് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. 36 കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു.ബിക്കാനീര്‍കൊച്ചുവേളി, തിരുവനന്തപുരം പാലക്കാട് അമൃത് എക്‌സ്പ്രസ്, കന്യകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചതോടെ ഒരുമണിക്കൂറോളം വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button