Technology

ആപ്പ് ഉപയോഗത്തില്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരിന്ത്യന്‍ റെക്കോര്‍ഡ്‌ കൂടി

ലോകത്തെ ഞെട്ടിച്ച് ആപ്പ് ഉപയോഗത്തില്‍ റെക്കോർഡ് കരസ്ഥമാക്കി ഇന്ത്യ. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി യാഹൂവിന്റെ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ഫ്ലറി നടത്തിയ പഠനം ചൂണ്ടി കാട്ടുന്നു. സംഗീതം, വിനോദം,തുടങ്ങിയ ആപ്പുകളുടെ ഉപയോഗത്തിൽ 188 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

മൊബൈൽ ഫോൺ വിഭാഗത്തിൽ ഇന്ത്യക്കാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഫാബ് ലെറ്റുകളാണ്.61 ശതമാനം പേരാണ് ഇത് ഇഷ്ടപ്പെടുന്നത്. ഇവകൂടാതെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കാർ മുന്നേറുകയാണെന്നും 52 ശതമാനം വർധനവാണ് ഉണ്ടായതെന്ന് പഠനം കാട്ടി തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button