NewsDevotional

നവരാത്രി വൃതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നവരാത്രി വ്രതത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം വ്രതത്തിന്റെ പ്രാധാന്യം എന്ത് എന്നത് പലര്‍ക്കും അറിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിനും കലാകാരന്‍മാര്‍ക്കും കലാഭിവൃദ്ധിയ്ക്കുമാണ് നവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്. പുലര്‍ച്ചെ തന്നെ കുളിച്ച് ദേവീക്ഷേത്രദര്‍ശനം നടത്തണം. മാത്രമല്ല മത്സ്യ-മാംസാദികള്‍ ഒഴിവാക്കി ഒരിക്കലൂണ് നടത്തുകയാണ് ചെയ്യേണ്ടത്. നവരാത്രി പൂജയും വ്രതവും മാത്രമല്ല ഓരോ ദിവസം പൂജ ചെയ്യുമ്പോള്‍ ധരിയ്‌ക്കേണ്ട വസ്ത്രത്തിനുമുണ്ട് പ്രാധാന്യം. ഇത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കും കാരണമാകും.

ആദ്യ ദിവസം ഗ്രേ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്‌ക്കേണ്ടത്. ഇത് ഐശ്വര്യത്തിന് കാരണമാകും.ഗ്രേ നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജ ചെയ്യുന്നതാണ് ആദ്യ ദിവസം നല്ലത്. രണ്ടാം ദിവസം ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ചെയ്യുന്ന പ്രവൃത്തിയ്ക്ക് ഉടന്‍ ഫലസിദ്ധിയുണ്ടാവാന്‍ ഇത് സഹായിക്കും.

സമാധാനത്തിന്റെ നിറമാണ് വെള്ള. അതുകൊണ്ട് തന്നെ മൂന്നാമത്തെ ദിവസം വെള്ള നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം. സരസ്വതീ ദേവിയെ പ്രീതിപ്പെടുത്താനാണ് ഇത്. നാലാം ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കണം. ഇത് ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ഉതകുന്നതാണ്. നീല നിറത്തിലുള്ള വസ്ത്രമാണ് ചതുര്‍ത്ഥി ദിവസം ധരിയ്‌ക്കേണ്ടത്. ഇത് നവരാത്രി പൂജയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു.

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിനും നവരാത്രി പൂജയില്‍ പ്രാധാന്യമുണ്ട്. ഫലസിദ്ധി ആഗ്രഹിക്കാതെ തന്നെ ദേവിയെ പ്രീതിപ്പെടുത്താം. ആറാം ദിവസം മഞ്ഞ നിറത്തിലെ വസ്ത്രം ധരിക്കണം. ഏഴാം ദിവസം പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. പച്ച നിറമുള്ള വസ്ത്രമാണ് നവരാത്രി പൂജയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട നിറം.

പീകോക്ക് ഗ്രീന്‍ സപ്തമി ദിനത്തില്‍ ധരിക്കാം. പീക്കോക്ക് ഗ്രീന്‍ നിറമുള്ള വസ്ത്രമാണ് പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കും സരസ്വതീ പൂജയില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. അതിനാൽ അഷ്ടമി ദിനത്തിൽ പര്‍പ്പിള്‍ നിറമുള്ള വസ്ത്രം ധരിക്കാം. നവമി ദിനത്തിൽ ആകാശ നീല. പൂജയുടെ അവാസന ദിവസങ്ങളിലേക്കടുക്കുമ്പോളേക്കും ആകാശ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂജയ്‌ക്കെടുക്കണം. ഇത് ഐശ്വര്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദശമി ദിനത്തിൽ പിങ്ക്. വിജയദശമി ദിവസം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിയ്‌ക്കേണ്ടത്. ഇത് എന്തുകൊണ്ടും നമ്മുടെ അറിവിനേയും കഴിവുകളേയും വര്‍ദ്ധിപ്പിക്കുകയും ഈശ്വരാനുഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button