IndiaNewsInternational

തെരഞ്ഞെടുപ്പുകളിലെ ജയം- മോദിക്ക് അഭിനന്ദനവർഷവുമായി ട്രംപ്

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്. അഭിനന്ദിച്ച വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പുറത്തുവിട്ടു.നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ നാലിടത്തും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.യുപി തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 312 സീറ്റുകളിലാണ് ബിജെപി ജയിച്ചത്.ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button