KeralaNews

അങ്കമാലി ഡയറീസിന് കളക്ഷനില്ല : പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാതിരിയ്ക്കാന്‍ തിയറ്ററിലേയ്ക്ക് ബംഗാളികളെ ഇറയ്ക്കി വിതരണ സംഘം : പരാതിയുമായി തിയറ്റര്‍ ഉടമ

മലയാള സിനിമ പ്രദര്‍ശനം അവസാനിപ്പിക്കാതിരിക്കാന്‍ ബംഗാളികളുടെ സഹായം. അങ്കമാലി ഡയറീസിന് കളക്ഷന്‍ കുറഞ്ഞതിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം ഈ മാസം 30-ാം തിയതിയോടെ അവസാനിപ്പിക്കാന്‍ തിയറ്റര്‍ ഉടമ ഗിരിജ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം നിര്‍ത്താതിരിയ്ക്കാന്‍ ബംഗാളികളെ തിയറ്ററിലേയ്ക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെ കൊണ്ടുവന്ന സംഘം തിയറ്റര്‍ ഉടമയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തൃശൂര്‍ ഗിരിജ തിയറ്റര്‍ ഉടമയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗിരിജ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അങ്കമാലി ഡയറീസ് എന്ന സിനിമ ഹോള്‍ഡോവര്‍ ആകാതിരിക്കാന്‍ ബംഗാളികളെ കൂട്ടത്തോടെ ഇറക്കിയെന്നും ഇവര്‍ തിയറ്ററില്‍ ബഹളമുണ്ടാക്കിയെന്നും ഉടമ ഡോ: ഗിരിജ പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി
കളക്ഷന്‍ പ്രത്യേക പരിധിയില്‍ താഴ്ന്നാല്‍ ഉടമയ്ക്കു പ്രദര്‍ശനം നിര്‍ത്താന്‍ അവകാശമുണ്ട്. ഈ പരിധിയാണ് ഹോള്‍ഡോവര്‍. ഇത് എത്തുന്നതിനു തൊട്ടു മുന്‍പു ആളുകളെ കയറ്റി കളക്ഷന്‍ ഉയര്‍ത്തി നിര്‍ത്തുന്നതു പതിവാണ്.
അങ്കമാലി ഡയറീസ് ഹോള്‍ഡോവര്‍ ആകാതിരിക്കാന്‍ ബംഗാളികളെ കൂട്ടത്തോടെ അങ്കമാലിയില്‍നിന്നിറക്കി എന്നാണ് ഗിരിജ ചൂണ്ടിക്കാണിച്ചത്. ബസിലാണ് ബംഗാളികള്‍ എത്തിയത്. ഇവര്‍ എത്തുന്നതിന്റെയും അങ്കമാലിയിലെ പ്‌ളൈവുഡ് ഫാക്റ്ററിയില്‍ ജോലി ചെയ്യുകയാണെന്നു പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

തിയറ്ററിനകത്തു ബംഗാളികള്‍ ഇരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്..ഈ ഫോട്ടോ എടുത്തപ്പോള്‍ ഇവരെ കൊണ്ടുവന്നവര്‍ ബഹളമുണ്ടാക്കിയതും പകര്‍ത്തിയിട്ടുണ്ട്. 30നു ഈ സിനിമ പ്രദര്‍ശനം നിര്‍ത്തുമെന്നു താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നു ഗിരിജ ചൂണ്ടിക്കാട്ടി.

കളക്ഷന്‍ കുറഞ്ഞിട്ടും പ്രദര്‍ശനം തുടര്‍ന്നത് അതുകൊണ്ടാണ്. ഈ സമയത്തു ഹോള്‍ഡാവറാകാത നോക്കാന്‍ വേണ്ടി വിതരണക്കാര്‍ നടത്തുന്ന അക്രമം അനുവദിക്കാനാകില്ലെന്നും തിയറ്ററിനു പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഗിരിജയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button