Gulf

യുഎഇയില്‍ ഇത്രയും കൂടുതല്‍ മഴപെയ്യുന്നതിന്റെ കാരണം ഇതാണ്

ദിവസങ്ങളായി യുഎഇയില്‍ മഴ പെയ്തുക്കൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ക്ലൗഡ് സീഡിങ്ങ് പ്രക്രിയ ആണ് ഇതിന് കാരണം. കാര്‍മേഘങ്ങളെ മഴയായി ഭൂമിയിലെത്തിക്കാന്‍ നടത്തിയ ക്ലൗഡ് സീഡിങ്ങ് പ്രിക്രിയ ഫലം കണ്ടതായി അധികൃതര്‍ പറയുന്നു. ഇതിനോടകം 50 ക്ലൗഡ് സീഡിങ്ങ് പ്രക്രിയ നടന്നു കഴിഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ 10 ക്ലൗഡ് സീഡിങ്ങ് പ്രക്രിയ നടന്നുവെന്ന് ഭൗതിക വിദഗ്ദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറയുന്നു. എല്ലാ കാര്‍മേഘങ്ങളെയും മൂടാന്‍ സാധിച്ചതാണ് മഴ ശക്തമാകാന്‍ കാരണം. ക്ലൗഡ് സീഡിങ്ങ് പ്രക്രിയ വഴി യുഎഇയിലെ പ്രധാന നഗരങ്ങളിലെല്ലാം മഴ ലഭിച്ചു.

ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി മഴയ്ക്ക് കാരണം ഇത്തരത്തിലുള്ള മഴവിത്തുകളാണെന്ന് അഹമ്മദ് ഹബീബ് പറയുന്നു. കാര്‍മേഘങ്ങളില്‍ ഉപ്പുപരലുകള്‍ വിതറി സാന്ദ്രത വര്‍ദ്ധിപ്പിച്ച് മേഘങ്ങളെ മഴയായി ഭൂമിയിലേക്ക് പതിക്കുവാനുളള അവസരം ഒരുക്കുന്ന പ്രക്രിയ ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button