NewsIndia

യുവാവിന്റെ മരണം: ഷാരൂഖ് ഖാന് പോലീസിന്റെ സമന്‍സ്

മുംബൈ: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പോലീസ് സമന്‍സ് അയച്ചു. ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരം നടത്തിയ ട്രെയിന്‍ യാത്രക്കിടെ വഡോദര റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഫഹ്രീദ് ഖാന്‍ പത്താന്‍ എന്നയാള്‍ മരിച്ച കേസിലാണ് പോലീസ് നടപടി. ഈ വര്‍ഷം ജനുവരി 23 നായിരുന്നു സംഭവം. ഷാരൂഖിനൊപ്പം ഈ സിനിമ നിര്‍മ്മിച്ച എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്.

യുവാവ് മരിച്ച കേസില്‍ ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് മുംബൈയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഭാസിംഗ് പരാതി നല്‍കിയിരുന്നു. കേസില്‍ 45 ദിവസത്തിനകം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിനും പ്രൊഡക്ഷന്‍ കമ്പനിക്കും റെയില്‍വേ പോലീസ് നോട്ടീസ് നല്‍കിയത്.

സിനിമാ പ്രചാരണത്തിനായി ട്രെയിനില്‍ ഷാരൂഖ് ഖാന്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വന്‍ ജനത്തിരക്കായിരുന്നു. പലയിടത്തും ക്രമസമാധാനപ്രശ്‌നവുമുണ്ടായി. ഇതിനിടെയാണ് വഡോദരയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചത്. പോലീസുകാരടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button