India

ആംആദ്മി പാര്‍ട്ടിയോട് 97 കോടി രൂപ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പരസ്യത്തിനായി 526 കോടി ചെലവഴിച്ച ആംആദ്മിക്ക് തിരിച്ചടി. എഎപിക്ക് ലഫ്.ഗവര്‍ണറുടെ സാമ്പത്തിക കുരുക്ക് വീണിരിക്കുകയാണ്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് എഎപി പരസ്യത്തിനായി ഇത്രയും കോടി ചെലവിട്ടത്.

97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് ഡല്‍ഹി ലഫ്. ഗവര്‍ണറിന്റെ ഉത്തരവ്. സര്‍ക്കാര്‍ പണം മുഖ്യമന്ത്രിയുടെയും ആംആദ്മി പാര്‍ട്ടിയുടെയും പരസ്യത്തിനായി ഉപയോഗിച്ചെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വന്‍തുക തിരിച്ചടയ്ക്കാന്‍ എഎപിയോട് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇത്രയും തുക ചെലവഴിച്ച ആംആദ്മി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സര്‍ക്കാരിന്റെ വിശദീകരണം. ഇത് കഴിഞ്ഞ സര്‍ക്കാരുകള്‍ ചെലവഴിച്ചതിനെക്കാള്‍ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button