Tennis

ഡേവിസ് കപ്പ് ; നദാൽ കളിക്കില്ല

മാഡ്രിസ് : ഡേവിസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഏഴാം നമ്പര്‍ എഴാം താരം റാഫേൽ നദാൽ കളിക്കില്ല. സ്പാനിഷ് ക്യാപ്റ്റൻ കോണ്‍ചിത മാർട്ടിനെസാണ് ഇക്കാര്യം അറിയിച്ചത്. ക്വാർട്ടർ നടക്കുന്നത് കളിമണ്‍ കോർട്ടിൽ അല്ലെങ്കിൽ കളിക്കില്ലെന്ന് താരം നേരത്തെ സൂചന നൽകിയിരുന്നു. ഒന്നാംറൗണ്ടിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നദാൽ കളിച്ചിരുന്നു.

ഏപ്രിൽ 7 മുതൽ 9വരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സെർബിയയായിരിക്കും സ്പെയിന്‍റെ മുഖ്യ എതിരാളി. പാബ്ലോ കരേനോ ബുസ്റ്റ(19), ആൽബർട്ട് റാമോസ്(24), മാർഷൽ ഗ്രാനോലേഴ്സ്(41), ഡബിൾസ് താരം മാർക് ലോപസ് എന്നിവരായിരിക്കും ടീമിലെ മറ്റു അംഗങ്ങള്‍. അഞ്ചുവട്ടം ഡേവിസ് കപ്പ് ചാന്പ്യന്മാരായ സ്പെയിൻ ക്വാർട്ടറില്‍ വന്‍ വിജയം സ്വന്തമാക്കി സെമിഫൈനലിൽ എത്താനാണ് ലക്ഷ്യമിടുന്നത്. 2012നു ശേഷം സ്പെയിൻ ഡേവിസ് കപ്പിന്‍റെ സെമിയിൽ കടന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button