KeralaNews

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജൻ സി ബി ഐ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

 

കണ്ണൂർ: ആർ എസ് എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനോട് ഹാജരാകാൻ എറണാകുളം സി ബി ഐ കോടതിയുടെ നിർദ്ദേശം.ജാമ്യം ലഭിക്കാത്ത 15 പേരും ജാമ്യം ലഭിച്ച 10 പേരും കോടതിയിൽ ഏപ്രിൽ 10 നു ഹാജരാകാനാണ് കോടതി നിർദ്ദേശം.തലശേരി ജില്ലാ സെഷൻസ് കോടതിയിലായിരുന്ന ഈ കേസ് ഏപ്രിൽ 10 മുതൽ എറണാകുളം സിബിഐ കോടതിയിലാണ് പരിഗണിക്കുക.

തലശേരി ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ഈ കേസിന്റെ എല്ലാ രേഖകളും എറണാകുളം സി ബി ഐ കോടതിയിലേക്ക് മാറ്റാനായി വിട്ടു നൽകണമെന്ന് സി ബി ഐ എസ്പി ഹരി ഓംപ്രകാശ് ഹർജി നൽകിയിട്ടുണ്ട്. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെ ഉള്ളവർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. സി ബി ഐ അന്വേഷിക്കുന്ന ഈ കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ തലശേരിയിൽ നടത്തണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

കണ്ണൂർ പയ്യന്നൂർ ഏരിയ സെക്രട്ടറിയായ ടി ഐ മധുസൂദനനും ഈ കേസിൽ പ്രതിയാണ്.ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്. 2014 സപ്തംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും കേസിൽ അദ്ദേഹത്തിനു നേരിട്ട് പങ്കുണ്ടെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമർശവും ഈ റിപ്പോർട്ടിലുണ്ട്. സിബിഐ അറസ്റ്റ് ഉണ്ടാകുന്നതിന് മുമ്പാണ് ജയരാജൻ കോടതിയിൽ കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button