KeralaNews

സമാനമായി പെരുമാറുന്നവരെ ഇനിയും പുറത്ത് കൊണ്ടുവരും: വെല്ലുവിളിച്ച് മംഗളം സിഇഒ

 

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായി പുറത്ത് വിട്ട വാർത്ത തെറ്റാണെങ്കിൽ മംഗളം ചാനൽ അടച്ചുപൂട്ടുമെന്ന വെല്ലുവിളിയുമായി മംഗളം സിഇഒ ആർ. അജിത് കുമാർ രംഗത്ത്. ഒരു വാർത്താചാനലിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാനല്‍ പുറത്തുവിട്ട രീതിയില്‍ മന്ത്രി സംസാരിച്ചിട്ടില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

താന്‍ പറയുന്ന ഭാഗം വെട്ടിമാറ്റിയ നിലയിലാണ് സ്ത്രീ ഓഡിയോ ഏൽപ്പിച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെ നല്‍കണമെന്ന് പറഞ്ഞാണ് ലേഖകനെ ആ സ്ത്രീ സമീപിച്ചത്. ആ ഓഡിയോ നൽകിയില്ലെങ്കിൽ ഞങ്ങൾ പണം വാങ്ങി ഒത്തുതീർപ്പുണ്ടാക്കി എന്ന് വിമർശകർ പറയും. പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം അല്ല നടക്കുന്നതെന്ന് ആ സ്ത്രീ പറഞ്ഞതായും അവര്‍ സമ്മതിക്കുമ്പോള്‍, അവരെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അജിത്കുമാര്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്തയാണെങ്കില്‍ മന്ത്രി രാജിവെച്ചതെന്തിനെന്നും അജിത് ചോദിക്കുന്നു. സംഭവം ഹണിട്രാപ്പാണെന്നുള്ള ആരോപണം അജിത് കുമാർ തള്ളിക്കളഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്നവരെ ഇനിയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button