NewsFootballInternationalSports

മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി

സൂറിച്ച്: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാൻ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

മൽസരത്തിൽ മെസ്സി പെനൽറ്റിയിൽനിന്ന് നേടിയ ഗോളിൽ അര്‍ജന്റീന വിജയിച്ചിരുന്നു. 2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അർജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും. സംഭവം ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായിരുന്നു.

ചിലെയ്ക്കെതിരായ മൽസരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗൾ വിളിച്ചപ്പോഴാണ് അദ്ദേഹം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയർത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതും മൽസരത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ബുധനാഴ്ച പുലർച്ചെ നടക്കുന്ന ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽ‌സരം മെസ്സിക്കു നഷ്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button