NewsInternational

വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്

ദുബായ് : വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്. വ്യോമയാന മേഖലയിലെ കണക്കുകള്‍ ഇങ്ങനെ. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. . കഴിഞ്ഞമാസം 8.8% വര്‍ധനയുണ്ടായി-69,48,157 യാത്രക്കാര്‍. ഈ വര്‍ഷം ആദ്യത്തെ രണ്ടുമാസങ്ങളില്‍ 14,985,165 പേര്‍ യാത്ര ചെയ്തതായാണു കണക്ക്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെക്കാള്‍ 9.3% വര്‍ധന.
കഴിഞ്ഞവര്‍ഷം 13,711,181 യാത്രക്കാര്‍ ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കുതന്നെയാണ് ഒന്നാം സ്ഥാനം. 9,37,962 യാത്രക്കാര്‍. യുകെ 5,16,611, സൗദി അറേബ്യ 4,99,797, പാക്കിസ്ഥാന്‍ 3,51,477 എന്നിങ്ങനെയും. ചരക്കുനീക്കത്തിലും വര്‍ധനയുണ്ടായി.

കഴിഞ്ഞമാസം 1,92,704 ടണ്‍ ചരക്കാണു കൈകാര്യം ചെയ്തത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെക്കാള്‍ 1.9% കുറവാണിത്. ഈ വര്‍ഷം മൊത്തമുള്ള കണക്കെടുത്താല്‍ 0.8% വര്‍ധനയുണ്ടായി.
സീസണ്‍ ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി ദുബായ് എയര്‍പോര്‍ട്സ് സിഇഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button