NewsLife Style

ബദാം ഓയിലിന്റെ അത്ഭുത ഗുണങ്ങളെ കുറിച്ചറിയാം

ഒട്ടനവധി ഗുണങ്ങൾ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. പൊതുവെ പറയുന്നത് നല്ല നാടന്‍ വെളിച്ചെണ്ണയാണ് സൗന്ദര്യസംരക്ഷണത്തിനു ഉത്തമമെന്നാണ്. എന്നാല്‍ വെളിച്ചെണ്ണയേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് ബദാം ഓയില്‍.

മുഖത്തെ കറുത്ത പാടുകളകറ്റാൻ വളരെ നല്ല മാർഗമാണ് ബദാം ഓയിൽ. പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാൻ അല്‍പം ബദാം ഓയില്‍ ഉപയോഗിച്ച് മസ്സാജ് ചെയ്താല്‍ മതി. ചര്‍മ്മത്തിലെ ചുളിവുകള്‍ ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നവും ചില്ലറയല്ല. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. അതിലുപരി പ്രായമാകുന്നു എന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ് ഇത്തരം ചുളിവുകള്‍. ഇതിനെ ഇല്ലാതാക്കാന്‍ ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്.
മൃത ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുന്നതിനും ബദാം ഓയില്‍ സഹായകരമാണ്. മുഖത്തെപ്പോഴും അഴുക്കും മെഴുക്കും ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ അഴുക്കിനെ ആഴത്തില്‍ വൃത്തിയാക്കാം. മാത്രമല്ല ബദാം ഓയിൽ പ്രകൃതി ദത്തമായ മോയ്‌സ്ചുറൈസര്‍ എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

മുടിയുടെ വളര്‍ച്ചയ്ക്കും ബദാം ഓയില്‍ ഉപയോഗിക്കാം. താരനെ പ്രതിരോധിയ്ക്കുന്നതിനും ബദാം ഓയില്‍ നല്ലതാണ്. അല്‍പം ബദാം ഓയില്‍ ചെറുതായി ചൂടാക്കി നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാന്‍ ബദാം ഓയില്‍ ഉപയോഗിക്കാം. മുടിയുടെ നൈസര്‍ഗ്ഗികകമായ ഭംഗി തിരിച്ച് പിടിയ്ക്കാനും ബദാം ഓയില്‍ നല്ലതാണ്. ഇത് മുടിയ്ക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു. നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിക്കാനും ബദാം ഓയില്‍ മികച്ചതാണ്. ഇത് തലയോട്ടിയെ വരെ ആരോഗ്യത്തോടെ സംരക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button