Technology

നാലുമിനിട്ടിനുള്ളിൽ രണ്ടരലക്ഷം ഫോണുകളുടെ വിൽപ്പനയുമായി റെഡ്മി A4

ഓണ്‍ലൈന്‍ ഫ്‌ളാഷ് സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി A4. ഫ്‌ളാഷ് സെയില്‍ തുടങ്ങി ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേരാണ് ഫോൺ വാങ്ങാൻ എത്തിയത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളിൽ അവതരിപ്പിച്ച ഫോണിന് 5,999 രൂപയാണ് വില.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, രണ്ട് ജിബി റാം, 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, എഫ്എം റേഡിയോ, ഐആര്‍ പോര്‍ട്ട്, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് 4.1, 3120mAh ബാറ്ററി 1.4 ജിഗാഹെട്‌സ് ക്വാല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, സ്‌ക്രോളിങ് സ്‌ക്രീന്‍ഷോട്ട്, ഡ്യുവല്‍ ആപ്പ്, സെക്കന്‍ഡ് സ്‌പേസ്(ബിസിനസ്, പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കായുള്ള രണ്ട് ഗൂഗിള്‍ അക്കൗണ്ടുകള്‍) എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button